ചില രാഷ്ട്രചിന്തകള്‍

Posted by കറുത്തേടം | Labels: | Posted On Saturday, November 7, 2009 at 6:21 AM

ലോകത്തെമ്പാടും അസ്വസ്ഥതയും അരാജകത്വവും കൊടികുത്തി വാഴുമ്പോഴും ഭാരതം ലോകത്തിനു തന്നെ മാതൃകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനും സംരക്ഷിക്കാനും ഭാരതമാതാ നമ്മെ പഠിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന തത്വം എല്ലാ ഭാഷ, ജാതി, മതസ്ഥരെയും നാം ഒന്നാണെന്ന ബോധം വളര്‍ത്താന്‍ സഹായിച്ചു. ലോകത്ത് മതങ്ങള്‍ തമ്മില്‍ പോരാടുമ്പോള്‍ ഭാരതത്തില്‍ ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ചെറിയ പടലപിണക്കങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. വ്യത്യസ്ത അഭിപ്രായം വച്ച് പുലര്‍ത്തുന്ന സഹോദരങ്ങള്‍ തമ്മിലും അതുണ്ടാകാം.

പത്ര മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന തരത്തില്‍ ഒരു ജാതീയ കലാപമോ മത കലാപമോ ഇവിടെയില്ല. കാരണം ഭാരത മാതാവ് നമ്മെ പഠിപ്പിച്ചത് "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന തത്വമാണ്. നമ്മുടെ പൈതൃകം 5000 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഇത്രയും പഴക്കമുള്ള ഒരു സംസ്കാരം ഇന്നും അതിന്റെ തനിമ നഷ്ടപ്പെടാതെ നില്‍ക്കുന്നതും ഒരു പക്ഷെ ഭാരത്തില്‍ മാത്രമായിരിക്കും.

ഈ അടുത്തിടെ ഒരു പ്രമുഖ മലയാളം പത്രത്തില്‍ ജ്യോതിഷം സകല രാജ്യങ്ങളിലും വിശ്വസിക്കുന്നു എന്ന് വായിക്കുകയുണ്ടായി. പല പേരിലും അറിയപ്പെടുന്ന ജ്യോതിഷം ആരംഭിച്ചത് ഒരു സംശയവും ഇല്ല ഭാരതത്തില്‍ ആണ്. എന്തിനും ഏതിനും പേറ്റന്റ് സംബാതിക്കുന്ന പാശ്ചാത്യരുടെ കുതന്ത്രം നമുക്കറിയില്ലല്ലോ? അത് കൊണ്ട് പേറ്റന്റ് ഉണ്ടോ എന്നറിയില്ല. വേദകാലത്ത്‌ ശേഷം ലോകത്തില്‍ ഉണ്ടായ മറ്റു മതങ്ങള്‍ ജ്യോതിഷം അന്ഗീകരിക്കുന്നുണ്ടോ എന്നുള്ള വസ്തുത അന്വേഷിച്ചു കണ്ടെത്തെണ്ടതാണു.

പാശ്ചാത്യരും അറബികളും നമ്മുടെ വസ്തു വകകള്‍ മാത്രമല്ല കൊള്ളയടിച്ചത് നമ്മുടെ സംസ്കാരവും നമ്മുടെ മഹദ്‌ ഗ്രന്ഥങ്ങളും. ഭാരത്തിലെ പുണ്യ പുരാതനമായ വേദങ്ങളും പുരാണങ്ങളും ഇന്ന് ജര്‍മ്മനിയില്‍ മാത്രമാണ് ലഭ്യമാകുന്നത്. അത് പോലെ നമ്മുടെ രത്നങ്ങളും വിഗ്രഹങ്ങളും.

ഇതെല്ലാം ആമുഖമായി പറഞ്ഞത് നമ്മുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഒരു ഉദാഹരണം പറയാം. അമേരിക്കയില്‍ നമുക്ക് സംഭവിച്ച പോലെ വൈദേശിക ആക്രമണങ്ങള്‍ ഉണ്ടായി. Native അമേരിക്കന്‍ ജനതയ്ക്ക് സംസ്കാരമായും പൈതൃകമായും നഷ്ടങ്ങള്‍ സംഭവിച്ചു. പക്ഷെ അവിടെ ഭരിച്ച great ഭരണ കര്‍ത്താക്കള്‍ അവരുടെ പൂര്‍വികരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തു. അത് കൊണ്ട് അവര്‍ ശാസ്ത്രപരമായി ഒട്ടും പിറകോട്ടു പോയില്ല എന്ന് മാത്രമല്ല ലോകത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. അമേരിക്കയിലും ഇന്ത്യയിലും വ്യത്യാസം ഇന്ത്യയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് എന്നതാണ്. അമേരിക്കയില്‍ എല്ലാം രാജ്യത്തിന് വേണ്ടിയാണ്. നമ്മുടെ വിശാല ചിന്ത നമുക്ക് തന്നെ വിനയാകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മുസ്ലിം തീവ്രവാദികള്‍ ആയിരത്തിലധികം ജനതയെ ചുട്ടെരിച്ചപ്പോള്‍ "സെപ്റ്റംബര്‍ 11" എന്ന ഒരു മന്ത്രം ആ ജനത മനസ്സില്‍ കുറിച്ചിട്ടു. തീവ്രവാദത്തിനെതിരെ അമേരിക്കന്‍ ജനത ഒറ്റക്കെട്ടാണ്. ഇന്ത്യയില്‍ 26/11 തുടങ്ങി ഒട്ടനവധി തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായി ഇന്നും നമ്മുടെ ജനത ഒറ്റക്കെട്ടല്ല. കാരണം നമ്മുടെ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ഇത് മാതിരി തീവ്രവാദി ആക്രമണങ്ങള്‍ ഒരു മതത്തിലെ ആളുകളെ മാത്രമല്ല ബാധിക്കുന്നത് മറിച്ച് ആ തീവ്രവാദികളുടെ മതസ്ഥരെയും ബാധിക്കാം.

ആ തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തത് വഴി മാവോവാദികളും തമിഴ്‌വാദികളും അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. ജാതിമത മുഖം നോക്കാതെ വോട്ട് ബാങ്ക് ലക്‌ഷ്യം വയ്ക്കാതെ രാജ്യ നന്മ മാത്രം മുന്നില്‍ കണ്ടാല്‍ ഇതൊന്നും സംഭവിക്കുകയില്ല.

തീവ്രവാദം പോലെ അപകടകരമാണ് ഭാഷാവാദികളും സംസ്ഥാന വാദികളും. മുല്ലപ്പെരിയാര്‍ വിഷയവും കാവേരി വിഷയവും തമിഴ്‌നാട് കൈകാര്യം ചെയ്യുന്ന രീതി അവരുടെ വോട്ട് ബാങ്കില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികളുടെ പിടിപ്പു കേടാണ്. അതുപോലെ തന്നെയാണ് മഹാരാഷ്ട്രീയരുടെ ബീഹാര്‍ വിരോധവും.

മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ എല്ലാം പ്രതി ഭാഗത്ത് നമ്മുടെ രാഷ്ട്രീയക്കാര്‍ മാത്രമാണ്.

ജീവനില്‍ പേടിയുണ്ടെങ്കില്‍ ഏത് പോലീസുകാരനും ജ്യോത്സ്യനെ കാണും

Posted by കറുത്തേടം | Labels: , , , , | Posted On Thursday, October 29, 2009 at 2:20 PM

സംഭവം നടന്നത് ചേര്‍ത്തലയിലെ പോലീസ് സ്റ്റേഷനില്‍. തുടര്‍ച്ചയായുണ്ടായ ദുര്‍മരണങ്ങളും അസുഖങ്ങളും പോലീസ് ഏമാന്മാരെ ജ്യോത്സ്യന്റെ അടുത്തെത്തിച്ചു. അത്ഭുതം ഒന്നും ഇതില്‍ അശേഷം ഇല്ല. സ്വന്തം കാര്യം വരുമ്പോള്‍ ഏത് പോലീസുകാരനും ജ്യോത്സ്യത്തില്‍ വിശ്വാസം വരും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. പള്ളികളുടെ പോലും വാസ്തു നോക്കുന്ന ഈ കാലത്ത് പോലീസ് സ്റ്റേഷന്‍ പണിയാനും വാസ്തു നോക്കെണ്ടതായിരുന്നില്ലേ?

ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് അസ്ട്രോളജി ഉപദേശകന്മാര്‍ ഉണ്ടത്രേ? കേരളത്തില്‍ അത് പറ്റില്ലല്ലോ? പകരം ഈ മന്ത്രിമാരും എം എല്‍ എ മാറും രഹസ്യമായി ജ്യോത്സ്യന്മാരുടെ അടുത്ത് പോകും അത്ര തന്നെ.

റിയാലിറ്റി ഷോകളിലും മറ്റു യുവജനോത്സവങ്ങളിലും ഒന്നാം സ്ഥാനം കിട്ടാന്‍ എല്ലാ മതസ്ഥരും തകിട് ധാരണം, വഴിപാടുകള്‍ എന്നിവ നടത്താറുണ്ട്‌(എന്നാല്‍ ഇക്കാര്യത്തില്‍ ഹിന്ദുക്കള്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്).

ഇനി യഥാര്‍ത്ഥ കഥയിലേക്ക് മടങ്ങാം..

"രണ്ടുവര്‍ഷം മുമ്പാണ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. അന്നുമുതല്‍ അശുഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് പോലീസുകാര്‍ പറയുന്നു. രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചു. എസ്‌ഐമാര്‍ക്ക് തുടരെ സ്ഥലംമാറ്റം. പലര്‍ക്കും സ്ഥിരമായി ശാരീരികാസ്വാസ്ഥ്യം. ആകെയുള്ള 39 പോലീസുകാരില്‍ ഭൂരിഭാഗം പേര്‍ക്കും പലവിധം അസുഖങ്ങള്‍.

ഒടുവില്‍ എല്ലാവരും കൂടി തീരുമാനിച്ചു; ജോത്സ്യനെ വിളിക്കുകതന്നെ. അങ്ങനെയാണ് രഹസ്യമായി വ്യാഴാഴ്ച രാവിലെ കിഴക്കേമഠത്തില്‍ കണിമംഗലം ജ്യോത്സ്യരുടെ വരവ്."

വാല്‍ക്കഷ്ണം
പത്രവാര്‍ത്തയായതിനാല്‍ വിപ്ലവപാര്‍ട്ടി സഖാക്കന്മാര്‍ പൂജ നടത്താന്‍ സമ്മതിച്ചില്ലെങ്കില്‍ പാവം പോലീസുകാരുടെ കാര്യം എന്താവുമോ കണ്ടറിയാം. ഈശ്വരോ രക്ഷ.

കടപ്പാട്: മാതൃഭൂമി

വാര്‍ത്ത ഇവിടെ

വിന്‍ഡോസ്‌ ൭ - Windows 7 - ക്ലൗഡ് സാങ്കേതിക വിദ്യ

Posted by കറുത്തേടം | Labels: , , | Posted On Sunday, October 25, 2009 at 9:29 AM

ഒക്ടോബര്‍ 22 സൈബര്‍ ലോകത്തിനു ഒരു പ്രധാന ദിവസമായിരുന്നു കൂടെ മൈക്രോസോഫ്ട്‌ നും. ഗുഗിളും ആപ്പിളും തന്നെയാണ് വിന്‍ഡോസ് 7 ന്റെ മുഖ്യ എതിരാളികള്‍ എങ്കിലും മൈക്രോസോഫ്ട്‌ ന്റെ തന്നെ എക്സ് പി യും വിസ്തയും തൊട്ടു പിന്നിലുണ്ട്. സാങ്കേതികസഹായം നല്‍കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിയിട്ട് പോലും എക്‌സ്.പിയുടെ പ്രചാരം ഒരു പരിധിയില്‍ കുറയ്ക്കാന്‍ മൈക്രോസോഫ്രറ്റിന് കഴിഞ്ഞിട്ടില്ല എന്നുള്ളതും വസ്തുതയാണ്.

എന്നാല്‍ വിന്‍ഡോസ് 7 പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചവരുടെ അഭിപ്രായം മൈക്രോസോഫ്റ്റിന് പ്രതീക്ഷനല്‍കുന്നതാണ്.ഇനിയുള്ള കാലം 'ക്ലൗഡ്' സങ്കല്‍പത്തെ അടിസ്ഥാനമാക്കിയായിരിക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓഫീസുകളിലും വീടുകളിലും കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന സ്ഥിതി ഇല്ലാതാകും. പകരം ആയിരക്കണക്കിന് സെര്‍വറുകളിലായി വലിയ വിവരശേഖരണകേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരിക്കും ഇവ ശേഖരിക്കപ്പെടുക.

ജിമെയില്‍, യാഹു മെയില്‍ തുടങ്ങിയ ഇമെയില്‍ സേവനങ്ങളും ഓര്‍ക്കുട്ടുകള്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും 'ക്ലൗഡ്' സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണങ്ങളാണ്.

മൊബൈല്‍ ഫോണുകളിലേയും പേഴ്‌സണല്‍ കംപ്യൂട്ടറിലെയും ക്ലൈന്റ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരിക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുക. ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ ഓണ്‍ലൈനിലൂടെ ഉപയോഗിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമെന്ന് സാരം.

അതായത് ഓപ്പറേറ്റിങ് സിസ്റ്റം വളരെ ലഘുവായതും എന്നാല്‍ അതീവ സുരക്ഷ നല്‍കുന്നതുമായ ചെറിയ സോഫ്റ്റ് വെയറായി മാറും. ഇതേ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറ്റവും കുറവ് അനുബന്ധ സോഫ്റ്റ് വെയറുകളുമായി വിപണിയിലെത്തുന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് പുതിയ വിന്‍ഡോസ് പതിപ്പ്.

ഇത് ഭുവനേശ്വരിയല്ല ഏതോ വടയക്ഷിയാ...(Namboothiri Jokes with a new Dimension)

Posted by കറുത്തേടം | Labels: , , , , , , | Posted On Tuesday, October 13, 2009 at 9:43 PM

അമേരിക്കയിലും ലണ്ടനിലും പര്യടനം(മക്കളുടെ അടുത്ത് പോയതാണ്) കഴിഞ്ഞു നമ്പൂരിയും കാര്യസ്ഥന്‍ രാമനും ഇല്ലത്ത് തിരിച്ചെത്തി. ശ്ശി വിശേഷം ആത്തേമാരോടും കുട്ട്യോളോടും പറയാന്‍ണ്ട്. പണ്ടൊക്കെ ഇല്ലത്തും ഇങ്ങനേക്കെ ആര്‍ന്നു. ത്തിരി വ്യത്യാസം എന്താ ച്ച ഇവിടെ കുറെ വാല്യക്കാരും പണിക്കാരും ണ്ട് അവിടെ ഒക്കെ യന്ത്രം കൊണ്ടാ.
ഇപ്പൊ പണിക്കാരോക്കെ കേമന്മാരായി എന്താ ച്ച വെറുതേ പണി ഇല്ലാതെ ഇരുന്നാലും ഇല്ലത്ത് വരില്ല്യ അത്ര തന്നെ.

അതൊക്കെ പോട്ടെ രാമാ ആ കുന്ത്രാണ്ടം അങ്ങട് തുറക്ക്വാ.
"ദാ ഇപ്പൊ തുറക്കാം തിരുമേനി" രാമന്റെ മറുപടി
"ന്നിട്ട് താന്‍ ആ പ്ല്ഗ് അങ്ങട് കുത്ത്വാ ആ കുന്തത്തിന്റെ"
"ശരി" രാമന്‍ മറുപടിയോടൊപ്പം ഇന്റര്‍നെറ്റ്‌ന്റെ പ്ലഗ്ഗ് കുത്തി മോഡം ഓണ്‍ ചെയ്തു.

"എന്ത് സംശയം ഉണ്ടെങ്കിലും കൂക്ഗിളില്‍ നോക്കാം ന്ന ല്ലേ കുഞ്ഞനിയന്‍ പറഞ്ഞത്?"
"കൂഗ്ളല്ല" തിരുമേനി "ഗൂഗിള്‍" രാമന്‍ തിരുത്തി
"എന്താ ച്ച അത്വന്നെ.. " നമ്പൂരിക്ക് ലേശം ശുണ്ടി വന്ന്വോ ന്നൊരു സംശയം
"നോം ആ ഭുവനേശ്വരി മന്ത്രം മറന്ന്വോ ന്നൊരു സംശയം. താന്‍ അതൊന്നു അതില് തെരയ്യ്വോ?"

"ഉവ്വ്" രാമന്‍ ഗൂഗിളില്‍ ഭുവനേശ്വരി എന്ന് ടൈപ്പ് ചെയ്തു.

ആദ്യം വന്ന ഫലങ്ങളില്‍ പ്രസ്സ്‌ ചെയ്തു.
നവ രസ ഭാവങ്ങളോടെ അന്താളിച്ചു നിന്ന രാമനെ കണ്ടു നമ്പൂരി
"എന്താ രാമ താന്‍ വിശ്വ രൂപം കണ്ട്വോ? എന്താ ഇങ്ങനെ മിഴിച്ചു നിക്കണേ?"
"കണ്ടു തിരുമേനി അടിയന്‍ കണ്ടു" രാമന്റെ മറുപടി

"അപ്പൊ ഭുവനേശ്വരി പ്രത്യക്ഷപ്പെട്ട്വോ?" ഭക്തി ഭാവത്തോടെ നമ്പൂരി ലാപ്‌ ടോപ്പിന്റെ അടുത്തേക്ക്

"ശുംഭ താനെന്താ ഈ നോക്കണേ? അസത്ത്...( ഈയിടെ വിവാദമായ ഭുവനേശ്വരി എന്ന തമിഴ്‌ നടിയേ സ്ക്രീനില്‍ കണ്ട തിരുമേനി) ഇത് ഭുവനേശ്വരിയല്ല ഏതോ വടയക്ഷിയാ..."

ഗാന്ധി ജയന്തി - International Day of Non-Violence

Posted by കറുത്തേടം | Labels: , , , | Posted On Thursday, October 1, 2009 at 2:47 PM


"ഹേ റാം"


തീവ്രവാദവും അരാജകത്വവും കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ലോകത്തിനാകെ ഒരു മാതൃകയാണ്.
മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

"അനിതരസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ തയാറാകുമ്പോള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാവേണ്ട മാറ്റം ഗാന്ധിജി ഉള്‍ക്കൊണ്ടിരുന്നു. ഗാന്ധിജിയോടുള്ള ആരാധന മൂലമാണ് സെനറ്റിലെ തന്‍റെ ഓഫീസില്‍ മഹാത്മാവിന്‍റെ ചിത്രം തൂക്കിയിട്ടിരിക്കുന്നതെന്ന്" അമേരിക്കയുടെ നാല്‍പ്പത്തിനാലാമത്തെ പ്രസിഡന്‍റാ‍യ ബരാക് ഒബാമ

തേക്കടി കണ്ണീര്‍ തടാകമായി

Posted by കറുത്തേടം | Labels: , | Posted On Wednesday, September 30, 2009 at 2:13 PM


വിനോദസഞ്ചാരികള്‍ കയറിയ "ജലകന്യക" ബോട്ട് വെള്ളത്തില്‍ മുങ്ങി 34 പേരിലധികം ആളുകള്‍ മരിച്ചതായി മീഡിയ റിപ്പോര്‍ട്ടുകള്‍.

തേക്കടി തടാകത്തില്‍ വിനോദസഞ്ചാരികള്‍ കയറിയ ബോട്ട് മുങ്ങി 34 പേര്‍ മരിച്ചു. 20 പേരെ കാണാതായി. ബുധനാഴ്ച രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരില്‍ 13 പേര്‍ കുട്ടികളും 11 പേര്‍ സ്ത്രീകളുമാണ്. നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്.ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. ഏതാനും മലയാളികളും വിദേശികളും ഉണ്ട്. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. മൃതദേഹങ്ങള്‍ കുമളി പെരിയാര്‍ ആസ്​പത്രി, സെന്റ് അഗസ്റ്റിന്‍സ് ആസ്​പത്രി, ഗവണ്‍മെന്റ് ആസ്​പത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആസ്​പത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് 5.15നായിരുന്നു നാടിനെ നടുക്കിയ അപകടം. തേക്കടി തടാകത്തില്‍ വിനോദസഞ്ചാരികളുമായി പോയ കെ.ടി.ഡി.സി.യുടെ 'ജലകന്യക' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 75 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ ബോട്ടില്‍, ജീവനക്കാരുള്‍പ്പെടെ 76 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 500 മീറ്റര്‍ മുമ്പായി മണക്കവല എന്ന ആഴമേറിയ ഭാഗത്താണ് അപകടം.
65 പേര്‍ക്കാണ് കെ.ടി.ഡി.സി.യുടെ ടിക്കറ്റ് കൗണ്ടറില്‍നിന്ന് ടിക്കറ്റ് നല്‍കിയത്. എന്നാല്‍, ടിക്കറ്റ് ആവശ്യമില്ലാത്ത കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബോട്ടിലുണ്ടായിരുന്നു. തേക്കടി തടാകത്തിന്റെ അടിയില്‍ ചെളി നിറഞ്ഞുകിടക്കുകയാണ്. 55 അടിയോളം വെള്ളമുള്ള സ്ഥലത്താണ് അപകടമുണ്ടായത്.

രണ്ടുനിലയുള്ള ഫൈബര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാറ്റുപിടിച്ചപ്പോള്‍ ബോട്ട് ആടിയുലഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് സൂചനയുണ്ട്. താഴത്തെ ഡെക്കിലുണ്ടായിരുന്നവരാണ് മരിച്ചവരില്‍ അധികവും. ടിക്കറ്റ് നല്‍കുമ്പോള്‍ പേര് രേഖപ്പെടുത്താത്തതിനാല്‍ മരിച്ചവരെപ്പറ്റിയോ പരിക്കേറ്റവരെപ്പറ്റിയോ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല.

വൈകിട്ട് നടന്ന അപകടമായതിനാലും ബോട്ട് ലാന്‍ഡിങ്ങില്‍നിന്ന് 45 മിനിട്ട് യാത്രചെയ്താല്‍ മാത്രമേ ഇവിടെ എത്താന്‍ കഴിയൂ എന്നതിനാലും അപകടത്തിന്റെ തീവ്രതയേറി. വനംവകുപ്പിന്റെ ഒരു ബോട്ട് അപകടം നടന്ന് അല്പസമയത്തിനുശേഷം ഇതുവഴി എത്തിയതിനാലാണ് പുറംലോകം വിവരമറിഞ്ഞത്. പിന്നാലെയെത്തിയ രണ്ട് യാത്രാബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ തേക്കടിയില്‍ വേണ്ടത്ര സംവിധാനം ഇല്ലാതിരുന്നതും ദുരന്തത്തിന്റെ രൂക്ഷത കൂട്ടി. ബോട്ട് ലാന്‍ഡിങ്ങില്‍ ലഭ്യമായ രണ്ട് ബോട്ടുകളില്‍ സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും 45 മിനിട്ട് യാത്രയ്ക്കുശേഷം സ്ഥലത്തെത്തിയപ്പോഴേക്കും മരണസംഖ്യ ഉയര്‍ന്നിരുന്നു.

വെളിച്ചത്തിന്റെ കുറവും മുങ്ങല്‍വിദഗ്ദ്ധരുടെ അഭാവവും രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. രാത്രിയോടെ കൊച്ചിയില്‍നിന്നുള്ള നേവിയുടെ 10 അംഗ മുങ്ങല്‍വിദഗ്ദ്ധസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കമ്പത്ത് സിനിമാ ഷൂട്ടിങ് നടത്തിയിരുന്ന ഒരുസംഘം അവരുടെ വെളിച്ച സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിട്ടുണ്ട്.

Sources:

Mathrubhumi
Asianet
Indiavision
Manoramaonline
NDTV
Dinamalar

വിജയദശമി - വിദ്യാരംഭം

Posted by കറുത്തേടം | Labels: , , | Posted On Saturday, September 26, 2009 at 9:38 AM


സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ



ഇത് നവ രാത്രിക്കാലം. ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയേയും ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും വിദ്യാദേവതയായ സരസ്വതീ ദേവിയെയും പൂജിക്കുന്ന ഒമ്പത് ദിവസങ്ങള്‍. കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ വരുന്ന ഒന്‍പത്‌ ദിവസം (പ്രതിപദം, ദ്വിതീയ, ത്രിതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ടി, സപ്തമി, അഷ്ടമി,നവമി,ദശമി) ആണ് നവ രാത്രിയായി ആഘോഷിക്കുന്നത്‌. മഹിഷാസുരനെ ആദിപരാശക്തി വധിച്ച്‌ വിജയം കൈവരിച്ച സ്മരണയാണു നവരാത്രി ആഘോഷമായി നാം കൊണ്ടാടുന്നത്. ദശമി ദിവസം വിജയദിവസമായും നാം ആഘോഷിക്കുന്നു. ദുര്‍ഗ്ഗമന്‍ എന്ന അസുരന്‍ സകല ലോകങ്ങള്‍ക്കും ഉപദ്രവകാരിയായി തീര്‍ന്നപ്പോള്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ ദേവി ദുര്ഗ്ഗഷ്ടമി ദിവസം പ്രത്യക്ഷയായി. മഹാനവമി ദിവസം ദേവി അസുരനെ വധിച്ചു ലോകത്തിനു സമാധാനം നല്‍കി. ദശമി ദിവസം വിജയദിനമായി കൊണ്ടാടി ദേവന്മാര്‍ ദുര്‍ഗ്ഗ ദേവിയെ ആരാധിച്ചു.

നവരാത്രിക്കാലത്ത്‌ അതിരാവിലെ കുളിച്ചു ദേവിയെ ആരാധിക്കുന്നവര്‍ക്ക് ദുഃഖമോചനം, സന്താനലബ്ധി, തൊഴില്‍ലബ്ധി ഇവ സാധ്യമാകുന്നതാണ്.
അഷ്ടമി ദിവസം പൂജ വച്ച് നവമി ദിവസം ദേവിയെ ഭജിച്ചു ദശമി ദിവസം പൂജയെടുക്കാവുന്നതും ആണ്. പൂജ വക്കുക എന്നാല്‍ പഠിക്കുന്നവര്‍ തങ്ങളുടെ പുസ്തകങ്ങളും, ജോലിക്കാര്‍ പണിയായുധങ്ങളും ദേവിക്ക് മുന്‍പില്‍ വച്ച് പൂജിക്കുന്നതാണ്. അടുത്ത ഒരു വര്‍ഷം തങ്ങള്‍ക്കു ഉണ്ടാകേണ്ട നന്മയ്ക്കായി ദേവിയെ ആരാധിക്കുന്നതാണ് ഇതിന്റെ ഉദ്ദേശം.




കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ഒരു വീഡിയോ.



എല്ലാ വായനക്കാര്‍ക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ !