ജയം 2007 - പരാജയം 2009 എന്തുകൊണ്ട്?
Posted by കറുത്തേടം | Labels: പലവക | Posted On Tuesday, June 16, 2009 at 4:07 PM
T20 ലോക ചാമ്പ്യന്‍മാര്‍ നാണം കെട്ടുമടങ്ങുന്ന കാഴ്ച ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് പ്രേമിക്കും സങ്കടം തോന്നുന്ന ഒരു സംഭവമാണ്. തികച്ചും വിശ്വസിക്കാന്‍ പ്രയാസമുള്ള ഒരു കാര്യം സൂപ്പര്‍ എട്ടില്‍ മൂന്നു കളികളും തുടര്‍ച്ചയായി പരാജയപെട്ടു എന്നത് തന്നെ. ഇന്ത്യക്ക് പേസ് ബോള്‍ നേരിടാന്‍ കഴിയില്ല എന്ന വെസ്റ്റ് ഇന്‍ഡീസ് തെളിയിച്ചപ്പോള്‍ തിരിയുന്ന ബോള്‍ നേരിടാനും ഇന്ത്യക്കാവില്ല എന്ന് ദക്ഷിണ ആഫ്രിക്കയും തെളിയിച്ചു.
നമ്മുടെ സ്പിന്നര്‍മാര്‍ 130 നു ദക്ഷിണ ആഫ്രിക്കയെ തളച്ചപ്പോള്‍ ലോകോത്തര ബാറ്റ്സ്മാന്മാര്‍ക്ക് എന്ത് പറ്റി?
സൂപ്പര്‍ എട്ടിലെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും നമ്മുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍മാര്‍ പരാജയപെടുന്ന കാഴ്ചയാണ് നാം കണ്ടത്. 30 റണ്ണില്‍ കൂടുതല്‍ എടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതും വിഷമകരമായ ഒരു കാര്യമാണ്. ധോണി മറക്കാന്‍ ശ്രമിക്കുന്ന ഒരു കളിയും ആയിരിക്കും ദക്ഷിണ ആഫ്രിക്കയോട് കളിച്ച കളി.
ഇവിടെ ഓരോ കളിക്കാരനെയും പേരെടുത്തു വിശകലനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. കഴിഞ്ഞ ലോക കപ്പില്‍ കപ്പുമായി വന്ന ഏഴു പേര്‍ അടങ്ങുന്ന ടീം ആണ് നാണം കെട്ടു മടങ്ങിയത്. അതുകൊണ്ട് തന്നെ പ്രധാനമായും ഏഴു കാരണങ്ങള്‍ കൊണ്ടാവാം ഇങ്ങനെ ഒരു ദുഖകരമായ അന്ത്യം സംഭവിച്ചത്.
1. സമ്മര്‍ദ്ധ ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ടീമിന് ആയില്ല. സച്ചിന്‍ ദ്രാവിഡ് ഗാന്ഗുലി ത്രയങ്ങള്‍ ഇല്ലാതെ കളിച്ച 2007 T20 ടീം വളരെ സാധാരണ കളിയാണ് കളിച്ചത്. ഒരു തരത്തിലുള്ള പ്രഷറും അവരെ സ്വാധീനിച്ചില്ല. ഇന്ന് 2009 ഇല്‍ അവര്‍ നൂറു കോടി ജനതയുടെ പ്രതീക്ഷയുമായാണ് കളിച്ചത്. മാധ്യമപ്പടക്ക് തെല്ലും സംശയം ഇല്ലായിരുന്നു. കപ്പുമായി ഇന്ത്യ വരുന്നതും എഴുതി തയ്യാറാക്കി കാത്തിരുന്നു. പരസ്യം നല്‍കാന്‍ നമ്മുടെ കമ്പനികളും തയ്യാറായി. ഇതെല്ലാം നമ്മുടെ ടീമിനെ കൂടുതല്‍ സമ്മര്‍ദ്ധത്തിലാക്കി.
2. തകര്‍ച്ചയില്‍ നിന്ന് ആരും ഇന്ത്യയെ കൈകൊടുത്തു രക്ഷിച്ചില്ല. 2007 ഇല്‍ അപകട ഘട്ടങ്ങളില്‍ ആരെങ്കിലും ഇന്ത്യയെ രക്ഷിക്കുമായിരുന്നു. ആസ്ട്രേലിയക്ക് എതിരായ സെമി ഫൈനലില്‍ യുവരാജാവിന്റെ 30 ബോളില്‍ നിന്നും 70 റണ്‍സ്, ശ്രീശാന്തിന്റെ പന്ത്രണ്ടു റണ്‍ വഴങ്ങി 2 വിക്കറ്റ് ( Hayden & Gilchrist), ജോഗിന്ദര്‍ ശര്‍മയുടെ ബൌളിംഗ്.
ഈ തവണ സഹീര്‍ ഇഷാന്ത് ശര്‍മ തുടങ്ങിയവര്‍ തികഞ്ഞ പരാജയമായിരുന്നു.
3. IPL - പണത്തിനു പിന്നാലെയുള്ള BCCI യുടെ ഓട്ടം ഇന്ത്യയെ തകര്‍ത്തു എന്ന് വേണം കരുതാന്‍. നമ്മുടെ കളിക്കാരെ പണത്തിനു വേണ്ടി ദുരുപയോഗം ചെയ്തു. ഇപ്പോള്‍ നമ്മുടെ കോച്ചും അതുതന്നെയാണ് തുറന്നടിച്ചത്.
4. പരിക്ക്. കഴിവുള്ളവരെ പുറത്തു നിര്‍ത്തി എന്തിനോ വേണ്ടി പരിക്കായിരുന്ന സഹീരിനെയും ശേവാഗിനെയും കളിപ്പിച്ചു.
5. പ്രചോദനക്കുറവ്. നമ്മുടെ കളിക്കാര്‍ക്ക് പ്രചോദനം വേണ്ടത്ര കിട്ടിയില്ല. പോരാത്തതിന് പദ്മശ്രീ അവാര്‍ഡ് ചടങ്ങ് പോലും വേണ്ടെന്നു വയ്ക്കുന്ന ടീം ( ധോണി & ഹര്‍ഭജന്‍) IPL അവാര്‍ഡ് ആണെങ്കില്‍ വിടുമായിരുന്നോ?
6. ടീം സെലക്ഷന്‍. പരിക്കിന്റെയും മറ്റും പേര് പറഞ്ഞു നല്ല കളിക്കാരായ RP സിങ്ങിനെയും ശ്രീശാന്തിനെയും കാര്‍ത്തിക്കിനെയും മറ്റും പരിഗണിക്കാതിരുന്നതും ഒരു കാരണമായി തോന്നാം.
7. ശിക്കാരി ശംഭു - ധോണി. എപ്പോഴും ശിക്കാരി ശംഭു തീരുമാനങ്ങള്‍ ഫലിച്ചു കൊള്ളണം എന്നില്ല. 2007 ഇല്‍ തുടക്കകാരനായ യുസുഫ് പത്താനെ ഓപ്പണ്‍ ചെയ്യിച്ചതും അവസാന ഓവറില്‍ ജോഗിന്ദര്‍ ശര്‍മയെ കൊണ്ട് എറിയച്ചതും ഒരു ലോക കപ്പു നേടി. ഇവിടെ അതെ യുസുഫ് പത്താന്‍ പോലും പരാജയപ്പെട്ട കാഴ്ചയാണ് നാം കണ്ടത്.
ചുരുക്കത്തില്‍ ഇതെല്ലം ചേര്‍ന്ന് ഇന്ത്യക്ക് ഒരു പരാജയം നല്‍കി. നേതൃ സ്ഥാനീയനായ ധോണി തന്നെയാണ് ഇതിനും ഉത്തരവാദി. അത്ര നല്ല ടീം അല്ലാതിരുന്നിട്ടും 2007 ലെ വിജയം കൂട്ടായ്മയുടെയും അര്‍പ്പണ ബോധത്തിന്റെയും സത്യസന്ധതയുടെയും വിജയമായിരുന്നു.
അടുത്ത T20 ലോക കപ്പിനായി ഇപ്പോഴേ തെറ്റ് തിരുത്തി മുന്നേറാം.

കാരണങ്ങള്‍ എന്തു തന്നെയായാലും, ഒരു നാണംകെട്ട തോല്‍വിയായിപ്പോയി.
എപ്പോഴും ചക്ക വീഴാറുമില്ല മുയലു ചാവാറുമില്ല..........:)
Indian cricket teemil valiya pradeeksha vaikkaruthu...angane undayapool ellam parajayamayirunnu sambhavichchaththu....

വളരെ ശരിയാണ്! മാധ്യമങ്ങള്‍ ഇനിയെങ്ങിലും മനസ്സിലാക്കുക. ധോനി മാത്രം അല്ല ഇന്ത്യ യെ ജയിപ്പിക്കുന്നത്!
ഞാനും ഇതിനെപറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു.
http://pipaddishu.blogspot.com/2009/06/7.html