ശനിയുടെ മാറ്റം (09/09/09) 2009 സെപ്റ്റംബര്‍ 9 നു രാത്രി - ഫലങ്ങളും പരിഹാരവും
Posted by കറുത്തേടം | Labels: 09/09/09, ഏഴരശനി, ലേഖനം, വാര്‍ത്ത, ശനി, ശനിയുടെ മാറ്റം, സാമൂഹികം | Posted On Tuesday, September 8, 2009 at 2:38 PM

ചിങ്ങരാശിയില്‍ നിന്ന് കന്നിരാശിയിലേക്കുള്ള ശനിയുടെ മാറ്റം ഓരോ കൂറുകാരെയും ഓരോ വിധത്തിലാണ് ബാധിക്കുക. 2009 സെപ്റ്റംബര്‍ 9 നു രാത്രി ശനി കന്നിയിലേക്ക് മാറും.
കര്‍ക്കിടകക്കൂറിലെ നക്ഷത്രങ്ങളായ പുണര്‍തം അവസാന ഭാഗം, പൂയം, ആയില്യം നക്ഷത്രക്കാര്‍ക്ക് ആശ്വസിക്കാം. അവരുടെ ഏഴര ശനി പൂര്‍ണ്ണമായി മാറുകയാണ്.
ചിങ്ങക്കൂറിലെ നക്ഷത്രങ്ങള്‍ ആയ മകം, പൂരം, ഉത്രം ആദ്യപാദം നക്ഷത്രക്കാരുടെ എഴരശനി മുഴുവനായും മാറിയില്ലെങ്കിലും ഒരു പരിധി വരെ അവര്‍ക്കും ആശ്വസിക്കാം. എന്നാലും ശനീശ്വര പ്രാര്‍ത്ഥന തുടരുക. ശിവ ഭജനം അയ്യപ്പഭജനം ഹനുമല്‍സേവ തുടങ്ങിയവ കൊണ്ട് ഇത് വരെ മന്ദഗതിയിലായ പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ സഹായിക്കും.
കന്നിരാശിക്കാരുടെ ജന്മശനി തുടങ്ങുകയായി. ഉത്രം അവസാന പാദം അത്തം ചിത്ര ആദ്യപാദം നക്ഷത്രക്കാര്‍ വളരെ സൂക്ഷിക്കേണ്ട സമയം. ദോഷപരിഹാരാര്‍ത്ഥം ശനീശ്വരഭജനം, അയ്യപ്പഭജനം തുടങ്ങിയവ തുടരുക.
തുലാം രാശിക്കാരുടെ ഏഴര ശനി തുടങ്ങുകയായി. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്ക് വളരെ പ്രശ്നമില്ല തുടര്‍ന്നുള്ള കൊല്ലങ്ങള്‍ സൂക്ഷിക്കണം.
ഇതിനു മുന്‍പ് ശനി ചിങ്ങത്തിലേക്ക് പ്രവേശിച്ചത് 2007 ജൂലൈ 16 നു പുലര്‍ച്ചെയായിരുന്നു.
ശനി നമ്മുടെ രാശിയുടെ 12, 1, 2 സ്ഥാനങ്ങളില്‍ ശനി സഞ്ചരിക്കുന്നതിനെയാണ് ഏഴര ശനിക്കാലം എന്ന് പറയുന്നത്. ശനി ഒരു രാശിയില്‍ 2 1/2 വര്‍ഷം സഞ്ചരിക്കും. അതുകൊണ്ട് ഏഴര ശനി 7 1/2 വര്‍ഷമാണ്. ശനി നമ്മുടെ രാശിയില്‍ നില്‍ക്കുന്നതിനെ ജന്മ ശനിക്കാലം എന്ന് പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം അസ്ട്രോളജി സന്ദര്‍ശിക്കുക
Malayalam Astrology
ശനിയുടെ ഒരു പര്യയമായ 30 വര്‍ഷത്തില്‍ 10 വര്‍ഷം കണ്ടകശ്ശനിയും ഏഴര വര്‍ഷം ഏഴരാണ്ടന്‍ ശനിയും കഴിഞ്ഞ് പിന്നെ ഈ പാവം മനുഷ്യജന്മങ്ങള്ക്ക്് ശനിദോഷമില്ലാത്ത, വെറും 12.5 വര്ഷമല്ലേയുള്ളു ?ലഗ്നാലും ചന്ദ്രാലും എല്ലാം കൂടി നോക്കാന്‍ തുടങ്ങിയാല്‍ എന്തു വച്ചും എന്തും പറയാമെന്നാവില്ലേ മാഷേ? ഇങ്ങനെ ഫലം പറയാമെങ്കില്‍ പിന്നെ ലഗ്നം എന്തിനാണ്? ശനി എങ്ങനെയാ ഈശ്വരനാവുക? പതുക്കെ സഞ്ചരിക്കുന്നവന് എന്ന നിലയില്‍ മന്ദന്‍, ശനൈശ്ചരന് എന്നു പറയാറുണ്ട്.വാസ്തവത്തില്‍ ശനൈശ്ചരന് ചുരുങ്ങിയല്ലേ ശനീശ്വരനായത്?തര്‍ക്കമൊന്നുമല്ല കേട്ടോ.അതില്‍ താത്പര്യവുമില്ല.എന്തെങ്കിലും ലോജിക്കുണ്ടെങ്കില് അതറിയാന്‍ ചോദിക്കുന്നുവെന്നു കൂട്ടിക്കോളൂ...
ഞാൻ ശനി നക്ഷത്രക്കാരനാണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ശനി കന്നിയിലേക്ക് മാറുന്നത് കുറെ പേർക്ക് ഗുണത്തിലേയ്ക്കുള്ള തുടക്കമാണ്. ലോകത്തിന്റെ ജാതകത്തിലും ഇനി അങ്ങോട്ട് നല്ല (സാമ്പത്തിക) സമയമായിരിക്കും. പക്ഷെ എന്നെസംബന്ധിച്ച് കർമ്മത്തിലുള്ള പ്രശ്നങ്ങൾ (മാറ്റങ്ങൾ) തുടങ്ങുന്നതേയുള്ളൂ എന്നാണ് പുള്ളിയുടെ അഭിപ്രായം.
എന്തരോ ഏതോ.
താങ്കളുടെ നക്ഷത്രം ഏതാണ്? ശനി ഒരു ഗ്രഹമാണ്. ശനി ചിങ്ങത്തില് നിന്ന് കന്നിയിലേക്ക് പോകുകയാണ്. ചിങ്ങ രാശിക്കാര്‍ അതായത് ( മകം, പൂരം, ഉത്രം 1/4) ഈ നക്ഷത്രക്കാര്‍ക്ക് ശനി ഒന്നില്‍ നിന്നും മാറി പന്ത്രണ്ടിലേക്ക്. അതായത് ദോഷം കുറയും. കൂടുതല്‍ അറിയാന്‍ ജാതകം നോക്കേണ്ടി വരും.
പ്രീയപ്പെട്ട കറുത്തേടം:
പ്രശ്നംവച്ചു നോക്കുന്ന രീതികളെക്കുറിച്ചും താങ്കള്‍ എഴുതിയാല്‍ നന്നായിരിക്കും എല്ലാ തരത്തിലുള്ള ലക്ഷനങളെയും ,നിമിത്തങളെയും ഒരു ഡാറ്റാബേസില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഫലപ്രവചനം നടത്തുന്ന ഒരു പ്രോഗ്രാം എവിടെയെങ്കിലും നിലവിലുണ്ടോ? ഈക്കര്യത്തില്‍ താങ്കളുടെ പഠനം പ്രതീഷിക്കുന്നു
പ്രീയപ്പെട്ട കറുത്തേടം
അഷ്ട്മാങ്ങല്യ പ്രശ്നം വരെയുള്ള പ്രശ്നരീതികളെക്കുറിച്ച്ച് താങ്കള്‍ ഒരു ലേഖനം എഴുതിയാല്‍ നന്നായിരുന്ന്. എല്ലാത്തരം നിമിത്തങ്ങളെയും,ലക്ഷണങളെയും ഒരു ഡാറ്റാബേസില്‍ ഉള്‍ക്കൊള്ളിച്ചു ഫലപ്രവചനം ശാസ്ത്രീയമായി നടത്താനുതുകുന്ന ഒരു പ്രോഗ്രാം വികസിപ്പനാവുമോ?
ബഹുമാനത്തോടെ - വേഗാഡ് ജോസഫ്
വളരെ നന്ദി വേഗാഡ് ജോസഫ്. ജ്യോതിഷത്തിലെ പ്രശ്നം തുടങ്ങി ചില വിഷയങ്ങള്‍ എഴുതണം എന്നുണ്ട്. ജോലിയും മറ്റും തിരക്കുകള്‍ ഏറെ.
എഴുതാന്‍ ശ്രമിക്കാം. കുറെയധികം websites ഉണ്ട്. എന്റെ അറിവില്‍ അത്രക്കും ഉത്തമമായ site അല്ലെങ്കില്‍ software ഇല്ല ഫല പ്രവചനത്തിന്.
ഉണ്ടെങ്കില്‍ തീര്‍ച്ചയായും അറിയിക്കാം.
പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.