സംഭവം നടന്നത് ചേര്‍ത്തലയിലെ പോലീസ് സ്റ്റേഷനില്‍. തുടര്‍ച്ചയായുണ്ടായ ദുര്‍മരണങ്ങളും അസുഖങ്ങളും പോലീസ് ഏമാന്മാരെ ജ്യോത്സ്യന്റെ അടുത്തെത്തിച്ചു. അത്ഭുതം ഒന്നും ഇതില്‍ അശേഷം ഇല്ല. സ്വന്തം കാര്യം വരുമ്പോള്‍ ഏത് പോലീസുകാരനും ജ്യോത്സ്യത്തില്‍ വിശ്വാസം വരും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. പള്ളികളുടെ പോലും വാസ്തു നോക്കുന്ന ഈ കാലത്ത് പോലീസ് സ്റ്റേഷന്‍ പണിയാനും വാസ്തു നോക്കെണ്ടതായിരുന്നില്ലേ?

ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് അസ്ട്രോളജി ഉപദേശകന്മാര്‍ ഉണ്ടത്രേ? കേരളത്തില്‍ അത് പറ്റില്ലല്ലോ? പകരം ഈ മന്ത്രിമാരും എം എല്‍ എ മാറും രഹസ്യമായി ജ്യോത്സ്യന്മാരുടെ അടുത്ത് പോകും അത്ര തന്നെ.
റിയാലിറ്റി ഷോകളിലും മറ്റു യുവജനോത്സവങ്ങളിലും ഒന്നാം സ്ഥാനം കിട്ടാന്‍ എല്ലാ മതസ്ഥരും തകിട് ധാരണം, വഴിപാടുകള്‍ എന്നിവ നടത്താറുണ്ട്(എന്നാല്‍ ഇക്കാര്യത്തില്‍ ഹിന്ദുക്കള്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്).
ഇനി യഥാര്‍ത്ഥ കഥയിലേക്ക് മടങ്ങാം..
"രണ്ടുവര്‍ഷം മുമ്പാണ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. അന്നുമുതല്‍ അശുഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് പോലീസുകാര്‍ പറയുന്നു. രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചു. എസ്‌ഐമാര്‍ക്ക് തുടരെ സ്ഥലംമാറ്റം. പലര്‍ക്കും സ്ഥിരമായി ശാരീരികാസ്വാസ്ഥ്യം. ആകെയുള്ള 39 പോലീസുകാരില്‍ ഭൂരിഭാഗം പേര്‍ക്കും പലവിധം അസുഖങ്ങള്‍.
ഒടുവില്‍ എല്ലാവരും കൂടി തീരുമാനിച്ചു; ജോത്സ്യനെ വിളിക്കുകതന്നെ. അങ്ങനെയാണ് രഹസ്യമായി വ്യാഴാഴ്ച രാവിലെ കിഴക്കേമഠത്തില്‍ കണിമംഗലം ജ്യോത്സ്യരുടെ വരവ്."
വാല്‍ക്കഷ്ണം
പത്രവാര്‍ത്തയായതിനാല്‍ വിപ്ലവപാര്‍ട്ടി സഖാക്കന്മാര്‍ പൂജ നടത്താന്‍ സമ്മതിച്ചില്ലെങ്കില്‍ പാവം പോലീസുകാരുടെ കാര്യം എന്താവുമോ കണ്ടറിയാം. ഈശ്വരോ രക്ഷ.
കടപ്പാട്: മാതൃഭൂമി
വാര്‍ത്ത ഇവിടെ

ഞാനും ഒന്നെഴുതിനോക്കി.