തിരഞ്ഞെടുപ്പ് ഫലം - ഭരണനേട്ടമോ?

Posted by കറുത്തേടം | Labels: , | Posted On Monday, November 9, 2009 at 8:12 PM

കേരളം മറ്റൊരു അങ്കത്തിനു കൂടി സാക്ഷിയായി. കൂറുമാറിയ അങ്ക ചേകവരുടെ രണ്ടാം വരവ് ഈ അങ്കത്തിനു മാറ്റ് കൂട്ടി. ജയരാജന്മാരുടെ തട്ടകം അബ്ദുല്ലമാര്‍ തട്ടിയെടുത്തു.

ജാതിമത സമവാക്യങ്ങള്‍ അരിച്ചുപെറുക്കി സ്ഥാനാര്‍ത്തികളെ നിശ്ചയിച്ച വലതു പക്ഷം സത്യത്തില്‍ വിജയം കണ്ടെത്തി. ശക്തി തെളിയിക്കാത്ത ഭൂരിപക്ഷത്തിന്റെ വോട്ട് പതിവ് പോലെ രണ്ടു പേരും വീതിച്ചെടുത്തു.

ന്യൂനപക്ഷ വോട്ടുകള്‍ വിജയ വോട്ട്കളായി മാറുന്ന കാഴ്ചയാണ് ഈ തവണയും കണ്ടത്. എത്ര പ്രീണനം നടത്തിയാലും ന്യൂനപക്ഷ വോട്ടുകള്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്തികളെ നിര്‍ത്തിയ വലതു പക്ഷത്തിനെ പോകൂ എന്ന യാതാര്‍ത്ഥ്യം ഈ തവണയും ഇടതുപക്ഷം മുന്‍കൂട്ടി കണ്ടില്ല. കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞു അത്ര തന്നെ. ഭൂരിപക്ഷം വോട്ട് മതേതരമായി രണ്ടു കൂട്ടര്‍ക്കും നല്‍കി അത് കൊണ്ട് പ്രത്യോകിച്ച് ആര്‍ക്കും ഗുണവും ഇല്ല. അത് കൊണ്ട് ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുകയും വേണ്ട.

ഗുജറാത്ത്‌ മുഖ്യമന്ത്രി മോഡിയെ അഭിനന്ദിച്ച അബ്ദുള്ളകുട്ടി എന്നൊക്കെ പറഞ്ഞു ഇടതന്മാര്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കി ഫലം ഉള്ള ഭൂരിപക്ഷ വോട്ടും നഷ്ടമായി. കയ്യൂക്കും കയ്യാന്കളിയും രണ്ടു കൂട്ടരും നടത്തി, അല്ലെങ്കിലും കേരളം ഭരിക്കുന്നത്‌ ഗുണ്ടകള്‍ ആണല്ലോ?

തങ്ങളും ആരെങ്കിലും ഒക്കെ നിര്‍ത്തിയില്ലെങ്കില്‍ വോട്ട് വിറ്റു എന്ന ചീത്തപ്പേര് വരുമല്ലോ എന്ന് കരുതി നമ്മുടെ ജനത പാര്‍ട്ടിയും രംഗത്തുണ്ടായിരുന്നു. ഭൂരിപക്ഷവും അവരുടെ പാര്‍ട്ടിക്കും ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസം തിരഞ്ഞെടുപ്പില്‍ ഇല്ലല്ലോ. അത് നന്നായി അറിയാം വലതര്‍ക്ക്. ഫലം വലതിന് ഭൂരിപക്ഷ വോട്ടും കിട്ടും ന്യൂനപക്ഷ വോട്ടും കിട്ടും.

നല്ലതിനെ അംഗീകരിക്കുന്ന കുട്ടിമാര്‍ കേരളം ഭരിക്കുന്നത്‌ തന്നെയാവും നല്ലത്. കാരണവര്‍ ആയിട്ടും മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയെക്കാളും വികസനം കൊണ്ട് വരുന്ന മോഡിമാര്‍ ഭരിക്കാന്‍ അര്‍ഹരാണ്. അത് അംഗീകരിക്കുന്ന കുട്ടിമാര്‍ വിജയിച്ചാല്‍ നമുക്കും വികസനം പ്രതീക്ഷിക്കാം.

ഉപതെരഞ്ഞെടുപ്പിലും ഉന്നം തെറ്റിയ ഇടതര്‍ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ എന്ത് മാറ്റം വരുത്തും? മുഖ്യമന്ത്രിയെ മാറ്റുമോ പാര്‍ട്ടി സെക്രെട്ടറിയെ മാറ്റുമോ? കാത്തിരുന്നു കാണാം...

Comments:

There are 7 comments for തിരഞ്ഞെടുപ്പ് ഫലം - ഭരണനേട്ടമോ?

Post a Comment