കേരളം തീവ്രവാദവും പെണ്‍വാണിഭവും
Posted by കറുത്തേടം | Labels: രാഷ്ട്രീയം, ലേഖനം | Posted On Monday, December 21, 2009 at 6:14 PM
കഴിഞ്ഞ കുറെ ദിവസമായി കേരളം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലിതാ ഒരു നാറ്റക്കേസും. സംസ്കാര കേരളത്തിലെ ഇരു മുന്നണികളും തീവ്രവാദത്തിലും അനാശ്യാസത്തിലും മത്സരിക്കുകയാണ്. നാളിന്നു വരെ പറഞ്ഞു കേട്ടതു കേരളം മറ്റെല്ലാ സംസ്ഥാനത്തെക്കാളും മഹത്തരം എന്ന്. എന്നാല്‍ ഇപ്പോള്‍ നാം കാണുന്നത് ഒരു കൂട്ടം തീവ്രവാദികളെയും പിന്നെ കുറെ അനാശ്യാസക്കാരെയും. വലതു മുന്നണി പറയുന്നു ഇടതു മുന്നണി തീവ്രവാദികളെ വളര്‍ത്തുന്നു എന്ന് എന്നാല്‍ ഇടതു മുന്നണിക്ക് പറയാന്‍ ഉള്ളത് വലതു മുന്നണി വര്‍ഗ്ഗീയ പാര്‍ട്ടിയെ കൂടെ നിര്‍ത്തി തീവ്രവാദം കളിക്കുന്നു.
കേന്ദ്ര കേരള ഇന്റലിജെന്‍സ് പറയുന്നത് കേരളത്തില്‍ ഒരുപാട് നാളായി തീവ്രവാദികള്‍ വാഴുന്നു എന്ന്. അതിനു ഉത്തരവാദികള്‍ ഇരു മുന്നണികള്‍ തന്നെ വേറെ ആരുമല്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഊന്നിയ കേരള രാഷ്ട്രീയം ഒരുപാട് തീവ്രവാദികളെ പടച്ചു വിടുന്നു. അതിനു താങ്ങായി കുറെ രാഷ്ട്രീയ ദല്ലാളന്മാരും. അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും നായ മുന്നോട്ടു എന്ന ചൊല്ല് പോലെ രണ്ടു മുന്നണികളും പറയുന്നു തങ്ങളല്ല എതിര്‍ മുന്നണികളാണ് തീവ്ര വാദികളെ വളര്‍ത്തിയത് എന്ന്.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ്? അതറിയാനുള്ള അവകാശം നമ്മുടെ ജനത്യ്ക്കുണ്ട്. വര്‍ഗ്ഗീയമായി മൂന്നാമതൊരു കക്ഷിയെ പഴിക്കുക വഴി ന്യൂനപക്ഷ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് ഇരു മുന്നണികളും ശ്രമിച്ചത്. പേരില്‍ തന്നെ വര്‍ഗ്ഗീയമുള്ള ഒരു കക്ഷിയെ
വലതുപക്ഷം കൂടെ കൂട്ടിയപ്പോള്‍ ഇടതുപക്ഷം തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചു. മറ്റൊരു വിഭാഗം തീവ്രവാദികളെ വലതു പക്ഷവും താലോലിച്ചു. ഇതെല്ലാം കഴിഞ്ഞു തമ്മില്‍ തല്ലു കൂടിയത് കൊണ്ട് മുന്‍പ് വിചാരിച്ചപോലെ വിചാരിക്കാന്‍ പൊതുജനം തയ്യാറാവില്ല.
എന്നാലും വേറൊരു മുന്നണി സംവിധാനം ഇല്ലാത്തത്കൊണ്ട് ഇവരുടെ ചെയ്തികള്‍ അന്ഗീകരിക്കാനെ കേരള ജനതയ്ക്ക് തരമുള്ളൂ.
എന്ത് കേസില്‍ അകത്തു ആയാലും മതത്തിനെ കൂട്ട് പിടിക്കാനുള്ള ഒരു പ്രവണതയാണ് കേരളത്തില്‍ പ്രകടമാവുന്നത്. അത് തീവ്ര വാദമായാലും പെണ്ണ് കേസായാലും അഭയ കേസായാലും. ഇത് വരെ നാം പറഞ്ഞു കേട്ടത് കേരളം മതേതര സംസ്ഥാനമെന്ന് എന്നാല്‍ ആ കേരളത്തെ വര്‍ഗ്ഗീയ കേരളമാക്കി വളര്‍ത്തിയത് ഇരു മുന്നണികളും ചേര്‍ന്നാണ് സംശയമില്ല. ന്യൂനപക്ഷ വോട്ട് ഉറപ്പിക്കാന്‍ തീവ്ര വാദികളോട് സന്ധി ചെയ്തു. പേരില്‍ തന്നെ വര്‍ഗ്ഗീയമുള്ള കക്ഷിയെ കൂടെ നിര്‍ത്തി വലതുപക്ഷം വര്‍ഷങ്ങള്‍ ആയി വര്‍ഗ്ഗീയം കളിക്കുകയാണ്. അവരുടെ കോട്ട തകര്‍ക്കാനായി ഇടതുപക്ഷവും ഒന്ന് ശ്രമിച്ചു ഫലം തീവ്രവാദം മറനീക്കി പുറത്തു വന്നു. ഇതെല്ലാം കണ്ടു ഒരു ഭൂരിപക്ഷവും മറ്റൊരു ന്യൂനപക്ഷവും പകച്ചു നില്ല്ക്കുകയാണ്. ഏതു കക്ഷിക്ക് തങ്ങളെ വേണം?

നമ്മള് ഇതെല്ലാം വായിച്ചും കണ്ടും വികാരം കൊളളും... എന്നിട്ട് വീണ്ടും ഇവര്‍ക്ക് തന്നെ വോട്ട് ഇട്ടു കൊടുക്കും, വീണ്ടും നമ്മളെ വികാരം കൊള്ളിക്കാന്‍!
Agrees with Bimal Raj.......There is no other choice. new generation principled politicians who really want to serve the nation should emerge. Until such time we have to wait.