വോട്ട് ഫോര്‍ ...

Posted by കറുത്തേടം | Labels: | Posted On Thursday, December 24, 2009 at 12:47 PM

2009 തിരഞ്ഞെടുപ്പുകളുടെ വര്‍ഷമായിരുന്നു. ആദ്യ കറുത്ത വര്‍ഗ്ഗക്കാരന്‍ അമേരിക്കയുടെ പ്രസിഡന്റ്‌ ആയതും നമ്മുടെ ലോകസഭ ഇലക്ഷന്‍ നടന്നതും ഈ വര്‍ഷം തന്നെ. അന്താരാഷ്ട്ര നിലവാരത്തില്‍ നിന്ന് രാഷ്ട്ര നിലവാരത്തിലേക്ക് ചേക്കേറിയ തരൂരും അമ്മ മാഡത്തിന്റെ വിദേശ ജന്മം ജന്മസൌഭാഗ്യമായി രണ്ടാമതും പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത നമ്മുടെ സ്വന്തം മന്മോഹനും 2009 ലെ തിരഞ്ഞെടുപ്പ് ഭാഗ്യവാന്മാര്‍. എന്നാല്‍ ഉള്ള സ്ഥാനം തെറിച്ച ദേവസ്വം മന്ത്രിമാരും നമ്മുടെ നാട്ടില്‍ വേറെയുണ്ട്.

പട്ടിക്കഴുത്തില്‍ അലങ്കാരമായ അച്ചുമാമന്‍ ഇപ്പോള്‍ മൌന വ്രതത്തിലാണ് അല്ലെങ്കില്‍ എഴുതി കൊണ്ട് വന്നു വായിക്കും. കണ്ടക ശനിയല്ലേ കൊണ്ടേ പോകൂ എന്ന് പ്രമാണം. അത് പോരാത്തതിനു ഗുളികന്‍ നാക്കില്‍ തന്നെയുണ്ട്‌. ചൊവ്വ ഉച്ചത്തിലായ പിനങ്ങാരായി എന്ത് ചെയ്താലും കേന്ദ്ര കമ്മിറ്റി റാന്‍ മൂളും. പിന്നെയുള്ളത് അഭ്യന്തരം എന്നാല്‍ അത് അദ്ധേഹത്തിന്റെ അടുത്താണോ ലദനീ സായ്‌വിന്റെ അടുത്താണോ എന്ന് ചേനത്തലയോട് ചോദിക്കണം അതാണ്‌ ഇപ്പോഴത്തെ സ്ഥിതി. പഴങ്കഞ്ഞി രാജാ പഴങ്കഥയായ കേരളത്തില്‍ എത്ര മൂപ്പിലാന്‍ വന്നാലും ലദനീ സായവിനെ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ലെന്ന് താത്ത പറഞ്ഞിട്ട് അറിയണോ?

എന്തൊക്കെയായാലും തറവാട്ടില്‍ തിരിച്ചു കയറാതെ ഒരു ജീവിതം വേണ്ട എന്ന് ചുരളീധരന്‍. മുട്ടുവിന്‍ തുറക്കപ്പെടുമെന്ന വചനം കൈക്കൊണ്ടു എല്ലാ വാതിലിലും മുട്ടി നോക്കി. പാതിരാ അല്ലെങ്കിലും ഉറക്കം നടിച്ചു കിടന്ന ഒരുത്തനും തുറന്നില്ല. അല്ല എങ്ങിനെ തുറക്കാനാ? തുറന്നാല്‍ തുരങ്കം വെക്കുമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേ? എന്നാലും പെറ്റ അപ്പന് തള്ളിക്കളയാന്‍ ഒക്കില്ലല്ലോ? ഹൈക്കമാണ്ടിനും കേരള കമാണ്ടിണും കുറെ എഴുതി കണാരന്‍. പക്ഷെ കൂടെ പിറപ്പിനു നന്നായി അറിയാം അതുകൊണ്ട് കത്ത് ചവറ്റു കോട്ടയില്‍ ഭദ്രമായി.

ചാനല്‍ ചര്‍ച്ചകളില്‍ മാത്രം സജീവമായ ഭാരതത്തിലെ പാര്‍ട്ടി ഒരു പ്രസിഡന്റ്‌നെ തെരഞ്ഞെടുക്കാന്‍ കഷ്ടപ്പെടുകയാണ്. ഒരു എം എല്‍ എ പോലും സ്വന്തം ഇല്ലാത്ത പാര്‍ട്ടിക്ക് ഇത്ര പ്രാധാന്യമോ? അല്ല ലദനീ സായവ് വരെ നല്ല സര്‍ട്ടിഫിക്കട്ടു കൊടുത്തു തുടങ്ങിയല്ലോ. അല്ല കാര്യന്‍ കാണാന്‍ ലദനീ സായവ് എന്ത് ചെയ്യും. ഇപ്പൊ ഈ ലദനീ സായവ് നമ്മുടെ ലീഗേമാന്‍മാര്‍ക്ക് ഒരു തല വേദനയാ. പേരില്‍ വര്‍ഗ്ഗീയമുണ്ടെങ്കിലും മതെതരരെക്കാട്ടിലും മതെതരമെന്നാണ് അവരുടെ വാദം. അത് തീവ്രവാദമല്ലെങ്കില്‍ നല്ലത്.

ഇതെല്ലാം രാഷ്ട്രീയ തമാശകള്‍. നമുക്ക് ചാനല്‍ തെരഞ്ഞെടുപ്പിലേക്ക് ചെല്ലാം. അവിടെ തിരഞ്ഞെടുപ്പെല്ലാം എസ് എം എസ്സിലൂടെ യാണ്. "വോട്ട് ചെയ്യൂ പറയൂ" എന്നാ മുദ്ര വാക്യവുമായി നമ്മുടെ സ്വന്തം വിഷനും എന്തിലും ചുവപ്പ് മാത്രം ദൃശ്യമാകുന്ന കേരളിയും സുര്യോദയം ഇതിലോന്നുമില്ലാതെ തരികിടയും ചിരി രാജയും മറ്റുമായി വാഴുന്നു. എന്നാല്‍ ഏഷ്യയിലെ നെറ്റിനു ഒരേയൊരു ലക്‌ഷ്യം സ്റ്റാര്‍ സിങ്ങര്‍ മാത്രം. കരച്ചില്‍ സീരിയലില്‍ നിന്ന് കേരളത്തെ പൊട്ടികരച്ചിലിലേക്ക് കൈപിടിച്ച് ചാടിച്ച ഒരു ചാനല്‍. അനാവശ്യ കമന്റുകളും മറ്റുമായി അവതാരകയും ജഡ്ജ്മാരും. എന്തായാലും ഒരു രസം. ഗന്ധര്‍വ ഗായകരെ സൃഷ്ട്ടിച്ചു കാഥികരില്‍ എത്തി നില്ല്കുന്നു കേരളി എന്നാല്‍ ഏഷ്യയിലെ നെറ്റ് നല്ല നടനെയും കൊമാളിയെയും തേടി നടക്കുന്നു. സൂപ്പര്‍ പരിപാടികളുമായി അമ്മയുടെ മക്കളും രംഗത്തുണ്ട്.

ഇതൊക്കെ നോക്കിയും കണ്ടു ബ്ലോഗര്‍മാര്‍ക്കും വെറുതെ ഇരിക്കാന്‍ ഒക്കുമോ. കഥയും കവിതയുമായി അവരും രംഗത്ത്. ബ്ലോഗ്‌ മീറ്റുകളും സൌഹൃദ കൂട്ടായ്മയുമായി അനേകം വേറെയും. പത്രക്കാരും ചാനലുകാരും ഒരു ഭയത്തോടെ ഇവരുടെ പ്രവര്‍ത്തനം നിവൃത്തിയില്ലാതെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സ്വന്തം കഞ്ഞിയില്‍ പൂഴി വാരി ഇടണോ എന്ന ആശങ്കയോടെ. അപ്പോഴാണ്‌ മികച്ച ബ്ലോഗ്ഗര്‍ മാരെ കണ്ടെത്താന്‍ ഒരു ശ്രമവുമായി ബൂലോകര്‍ രംഗത്ത്. ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ 2009. വോട്ട് ഫോര്‍.... ആര്‍ക്കു അത് നിങ്ങള്ക്ക് തീരുമാനിക്കാം..

ഇതിലെ പോയി ഒരു വോട്ട് ചെയ്യൂ...

കുറിപ്പ്: ഇതിലെ കഥ പാത്രങ്ങള്‍ തികച്ചു സാങ്കല്‍പ്പികം മാത്രം...

Comments:

There are 5 comments for വോട്ട് ഫോര്‍ ...

Post a Comment