യുവാക്കള്‍ക്കൊരു മാതൃക - ശ്രീശാന്ത്
Posted by കറുത്തേടം | Labels: പലവക, ലേഖനം | Posted On Saturday, November 28, 2009 at 6:21 PM

പതിനെട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി വിമര്‍ശകരുടെ വായടപ്പിച്ച ശ്രീശാന്ത് യുവ തലമുറയ്ക്ക് ഒരു മാതൃകയാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും തന്റെ ചിട്ടയായ പ്രാക്ടീസ് മുടക്കാതെ ഒരു നല്ല നാളേക്ക് വേണ്ടി പ്രയത്നിച്ചു അതില്‍ വിജയിച്ച ശ്രീ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.
ഇഷ്ടമല്ലാത്ത കുട്ടി എന്ത് ചെയ്താലും തെറ്റ് എന്നപോലെ ശ്രീയെ എല്ലാവരും പരിഹസിച്ചു. കയ്യിലിരുപ്പു ദോഷം അഹങ്കാരം എന്നൊക്കെ എത്രയോ വചനങ്ങള്‍. ഇന്ന് പുകഴ്ത്തിയ പത്രങ്ങള്‍ എത്രയോ ദിനങ്ങള്‍ ശ്രീയെ പരിഹസിക്കാന്‍ തങ്ങള്‍ക്കു ആവുന്നതും ചെയ്തു.
ഒരു തവണ ശ്രീയോട് സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടിട്ടുണ്ട്. ആ കുറഞ്ഞ സംസാരത്തില്‍ അദ്ധേഹത്തിന്റെ ഭക്തിയും ബഹുമാനവും എനിക്ക് മനസ്സിലായിരുന്നു. ശ്രീയെപ്പറ്റി പത്രങ്ങള്‍ എഴുതുമ്പോഴും അതെല്ലാം ശരിയാണെന്ന് എനിക്ക് തോന്നിയില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നും അന്ന് ഈ ബ്ലോഗ് എന്തോ കൊണ്ട് എഴുതിയില്ല എന്ന്? പക്ഷെ അന്ന് ഞാന്‍ എഴുതിയിരുന്നെങ്കില്‍ ആര്‍ക്കും ബോധ്യമാകില്ലായിരുന്നു.
ദേശീയ പത്രങ്ങള്‍ പ്രത്യോകിച്ചും ശ്രീയെ മുതലെടുക്കുകയായിരുന്നു. അവര്‍ക്ക് പ്രചാരണ വര്‍ധനവ് മാത്രമായിരുന്നു ഉദ്ദേശം എന്നാല്‍ ശ്രീക്ക് കരിയറില്‍ അത് വളരെയേറെ ദോഷം ചെയ്തു.
വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ്‌നെ നിയന്ത്രിക്കുന്ന ചില ഉത്തരേന്ത്യന്‍ ലോബികള്‍ക്ക് കേരളത്തില്‍ നിന്നുള്ള ശ്രീയുടെ വരവ് അത്രക്കും സുഖിച്ചില്ല. ശ്രീയുടെ വീര്യം അവര്‍ ശ്രീക്കെതിരെ ആയുധമാക്കി. തന്‍ ഫലമായി പതിനെട്ടു മാസം കളിയില്‍ നിന്നൊഴിവാക്കാനും പറ്റി. എന്നാല്‍ ചിട്ടയായ പ്രാക്ടീസും തികഞ്ഞ ഈശ്വര വിശ്വാസവും ശ്രീയെ വീണ്ടും കേമനാക്കി.
പ്രായത്തിന്റെ ചില അപക്വതകള്‍ അദ്ധേഹത്തിന്റെ മുന്‍കാല കളികളില്‍ കാണാമായിരുന്നു. എന്നാല്‍ ശ്രീ വളരെ ഏറെ മാറി. വിമര്‍ശനങ്ങള്‍ക്ക് വക നല്‍കാതെ പ്രശംസകള്‍ പിടിച്ചു വാങ്ങി. ഉണ്ണി കണ്ണനെ കണ്ടു തന്റെ നന്ദി അറിയിക്കാനായി കിട്ടിയ ഒരു ചെറിയ ഇടവേളയില്‍ ഗുരുവായൂര്‍ക്ക് തിരിച്ച ശ്രീയെ എയര്‍പോര്‍ട്ടില്‍ വന്നു ബിഗ് ബി അമിതാഭ് ബച്ചന്‍ അഭിനന്ദിച്ചു.
ശ്രീയുടെ രണ്ടാം വരവ് തികച്ചും ഒരു ഉത്സവമായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ക്ക്. കേരളം ഇത്രയും ക്രിക്കറ്റില്‍ മുന്നേറിയത് ശ്രീയുടെ ഒറ്റ ഒരു പ്രകടനം കൊണ്ട് മാത്രമാണ്. എന്നാല്‍ നമ്മുടെ കേരള ക്രിക്കറ്റ് ബോര്‍ഡും ശ്രീയെ കൈയൊഴിഞ്ഞ സമയം ഉണ്ടായിരുന്നു. ശ്രീയുടെ ഭാവി ഇല്ലാതാക്കാന്‍ കേരള ബോര്‍ഡും ശ്രമിച്ചിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെയായാലും ഗുരുവായൂരപ്പന്‍ ശ്രീയെ കൈയൊഴിഞ്ഞില്ല. ഏകാദശി ദിവസമായിരുന്ന ശനിയാഴ്ച ഗുരുവായൂര്‍ ദര്‍ശനത്തിനുവേണ്ടി മാത്രമാണ് ശ്രീശാന്ത് ഇന്ത്യന്‍ ടീം ക്യാമ്പില്‍നിന്ന് ഒരു ദിവസത്തെ അവധിയെടുത്ത് എത്തിയതു.
ഇനിയും കൂടുതല്‍ വിക്കറ്റുകള്‍ എടുത്തു കേരളത്തിന്റെയും ഇന്ത്യയുടെയും യശസ്സ് ഉയര്‍ത്താന്‍ ഗുരുവായൂരപ്പന്‍ ശ്രീയെ അനുഗ്രഹിക്കട്ടെ.

