അമേരിക്കയിലെ വീടില്ലാത്തവര്‍
Posted by കറുത്തേടം | Labels: ലേഖനം | Posted On Wednesday, January 6, 2010 at 4:38 PM
വികസ്വര രാജ്യങ്ങളെ പോലെ വികസിത രാജ്യങ്ങളിലും സ്വന്തമായി വീടില്ലാത്തവര്‍ ഉണ്ട്. എന്നാല്‍ വീടുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്.
ഈ വര്‍ഷം ജനുവരി രണ്ടിന് എനിക്കൊരു ഭാഗ്യം ഉണ്ടായി. വാഷിംഗ്‌ടണ്‍ ഡീ സി യിലെ മലയാളി അസോസിയേഷന്‍ വാഷിംഗ്‌ടണ്‍ ഹിന്ദു അസോസിയേഷന്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ ഏകദേശം അയ്യായിരം വീടില്ലാത്തവര്‍ക്കായി ഒരു ദിവസത്തെ ഭക്ഷണം നല്‍കാനുള്ള യഞ്ഞത്തില്‍ പങ്കാളിയാകാന്‍ എനിക്ക് കഴിഞ്ഞു. ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യമായ വസ്തു വകകള്‍ വാങ്ങുവാനുള്ള പണം നല്‍കല്‍ മാത്രമല്ലാതെ ഓരോ വീട്ടിലും ഉള്ള എല്ലാവരും വരികയും ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കി എന്നത് ശ്രദ്ധേയമായി. മാനവ സേവ മാധവ സേവ എന്ന സങ്കല്പം നിത്യ ജീവിതത്തില്‍ വരുത്തുക എന്നതാണ് ഇത് കൊണ്ടുള്ള സന്ദേശം.
സ്വന്തമായി വീടില്ലാത്തവരെയും മക്കള്‍ ഉപേക്ഷിച്ച പ്രായമായ മാതാപിതാക്കളെയും മാനസിക മാന്ദ്യം വന്നവരേയും ഒക്കെ താമസിപ്പിച്ചിരിക്കുന്ന ഭവനങ്ങളില്‍ ഓരോ ദിവസത്തെയും ഭക്ഷണം നല്‍കുന്നത് മുന്‍പേ പറഞ്ഞ പോലെയുള്ള സംഘടനകള്‍ ആണ്. മലയാളി അസോസിയേഷന്‍ പോലെ തമിള്‍ തെലുഗു തുടങ്ങി ഇന്ത്യന്‍ സംഘടനകളും മറ്റുള്ള രാജ്യങ്ങളിലെ സംഘടനകളും എല്ലാം ഇതെല്ലം ചെയ്യുന്നുണ്ട്.
നന്മകള് കാണുന്നത് സന്തോഷമാണ്
Thikachum puthiya arivu !
അമേരിക്കയുടെ കഥ കൊള്ളാം,..
അമേരിക്കയുടെ കഥ കൊള്ളാം
നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!