മതവിശ്വാസം തെറ്റാണോ സഖാവേ?

Posted by കറുത്തേടം | Labels: | Posted On Friday, January 8, 2010 at 2:38 PM

സഖാവേ,

ഇന്നത്തെ പത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോള് ഒരു സംശയം ഉടലെടുത്തു. മത വിശ്വാസം തെറ്റാണോ? പ്രത്യയ ശാസ്ത്രപ്രകാരം ഏതോ തെറ്റ് തിരുത്തല്‍ രേഖയില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണു വായനയില്‍ മനസ്സിലായത്‌.

അപ്പൊ സഖാക്കന്മാര്‍ അമ്പലത്തിലും പള്ളിയിലും പോകില്ല എന്നാണോ? അമ്പലത്തില്‍ പോകാന്‍ പാടില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ദാ ഇപ്പൊ പള്ളിയിലും പോകാന്‍ പാടില്ല എന്ന്. ഇതും പറഞ്ഞു മുന്‍ എംപിയായ ഒരു സത്യ ക്രിസ്ത്യാനി രാജി വച്ചിരിക്കുന്നു. കുറച്ചു കാലം മുന്‍പേ കണ്ണൂരില്‍ മുന്‍ എംപിയും ഇസ്ലാം മതവിശ്വസിയുമായ ഒരാളും രാജി വച്ചിരിക്കുന്നു.

മതവിശ്വാസം തെറ്റെന്നിരിക്കട്ടെ, അപ്പൊ തീവ്രവാദം ആവാം എന്ന് തെറ്റ് തിരുത്തല്‍ രേഖയില്‍ എവിടെയും പറഞ്ഞില്ലെന്നു ഉണ്ടോ? ശങ്ക തോന്നിയത് എന്തെന്നാല്‍ അതൊന്നും പത്രത്തില്‍ കണ്ടില്ല.

ചുരുക്കം പറഞ്ഞാല്‍ ഇത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കില്ലേ? എന്തായാലും പേടിക്കേണ്ട കാര്യമില്ല സഖാവേ ഹിന്ദുക്കള്‍ ഈ കാര്യം പറഞ്ഞു രാജി വച്ചിട്ടില്ലല്ലോ?

പിന്നെ വേറൊരു കാര്യം സഖാവേ, പേടിക്കേണ്ടത് വലതന്മാരെയാണ്. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നാ പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. ഇവിടെ നിന്ന് വിട്ടവനൊക്കെ പോകുന്നത് വലത്തോട്ട് ആണ്. ഏതായാലും പരിവാര സംഘടനകളെ പേടിക്കേണ്ട ഇപ്പൊ പോയതൊക്കെ ക്രിസ്ത്യാനിയും മുസ്ലീമും അല്ലെ.

എന്ന് സ്വന്തം,
പാര്‍ട്ടി വിശ്വാസി.

Comments:

There are 7 comments for മതവിശ്വാസം തെറ്റാണോ സഖാവേ?

Post a Comment