പൂജാരിമാരും ബ്ലോഗിങ്ങ് തുടങ്ങണം - കറുത്തേടം
Posted by കറുത്തേടം | Labels: വാര്‍ത്ത | Posted On Saturday, January 23, 2010 at 11:26 PM
ന്യൂയോര്‍ക്ക് സിറ്റി: ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പൂജാരി സമൂഹം തയ്യാറാകണമെന്ന് കറുത്തേടം ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റിലെ ആശയപ്രചാരണ മാര്‍ഗങ്ങള്‍ പൂജാരിമാരും ഉപയോഗിക്കണം.
യുവജനങ്ങളുമായി ഫലപ്രദമായി സംവദിക്കാനും ഭക്തിമാര്‍ഗ്ഗത്തിലേക്ക് നയിക്കാനും ഇന്റര്‍നെറ്റ് സങ്കേതങ്ങള്‍കൊണ്ട് കഴിയും. ബ്ലോഗിങ് മാത്രമല്ല, ഓണ്‍ലൈന്‍ വീഡിയോ മുതലായ സങ്കേതങ്ങളും ഉപയോഗിക്കാന്‍ പൂജാരിമാര്‍ക്ക് കഴിയണമെന്ന് കറുത്തേടം പറഞ്ഞു.
മാതൃഭൂമി വാര്‍ത്ത ഇവിടെ
യുവജനങ്ങളുമായി ഫലപ്രദമായി സംവദിക്കാനും ഭക്തിമാര്‍ഗ്ഗത്തിലേക്ക് നയിക്കാനും ഇന്റര്‍നെറ്റ് സങ്കേതങ്ങള്‍കൊണ്ട് കഴിയും. ബ്ലോഗിങ് മാത്രമല്ല, ഓണ്‍ലൈന്‍ വീഡിയോ മുതലായ സങ്കേതങ്ങളും ഉപയോഗിക്കാന്‍ പൂജാരിമാര്‍ക്ക് കഴിയണമെന്ന് കറുത്തേടം പറഞ്ഞു.
മാതൃഭൂമി വാര്‍ത്ത ഇവിടെ
മൊല്ലാക്കയും ഫാതറും ബ്ലോഗ് തുടങ്ങിയില്ലേ. കര്‍ത്താവെ... പൂജാരിമാരും ബ്ലോഗ് തുടങ്ങിക്കോട്ടെ.. ആമേന്‍...
bestwishes
bestwishes
bestwishes
mm mm :)
എന്തിനാ അവരായിട്ടിനി വേണ്ടെന്നുവക്കണേ?
ബ്ലോഗിങ്ങ് എല്ലാ തലത്തിലുമുള്ള ആളുകള്‍ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ് ആത്മീയ നേതാക്കളുടെ ബ്ലോഗിങ്ങ് ആഹ്വാനം. സാധാരണക്കാര്‍ക്കും എഴുതാനുള്ള അവസരം നല്കുന്ന ബ്ലോഗിങ്ങ് പത്രമാധ്യമങ്ങള്‍ക്ക് തന്നെ ഭീഷണിയാകുന്നെന്നാണ് വിലയിരുത്തലുകള്‍.
സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
@കൊട്ടൂരച്ചന്‍ എല്ലാ ആത്മീയ നേതാക്കളും കൂടി ബ്ലോഗ് നശിപ്പിക്കാഞ്ഞാല് മതിയായിരുന്നു.
@ജയരാജ് മുരുക്കുംപുഴ @ഒറ്റവരി രാമന് നന്ദി.
@എഴുത്തുകാരി പൂജാരിമാരായിട്ടു ബ്ലോഗ്ഗിങ്ങില്‍ നിന്ന് വിട്ടു നില്ക്കുന്നതില് അര്‍ത്ഥമില്ല.
വീഡിയോ കോൺഫറൻസ് വഴി തൊഴലും നടക്കുമോ? ക്യൂ നിൽക്കാതെ തിരക്കു കൊള്ളാതെ തൊഴാമെങ്കിൽ അത്രയും ഗുണം.
ഇപ്പോൾ തന്നെ ദൃശ്യമാധ്യമങ്ങൾ ഭക്തിയെ പരമാവധി ഉപയോഗിക്കുന്നുണ്ട്. ഒരു പ്രാർത്ഥനയോടെ ദേവീമാഹത്മ്യം സീരിയൽ കാണാനിരിക്കുന്ന മുത്തശ്ശിയെപ്പോലെ (പാസഞ്ചർ സിനിമയിലെ രംഗം)... രാമായണം മുതൽ തുടങ്ങിയതാണ് ഈ പരിപാടി. ഇനി ടെക്നോളജിയുടെ പുരോഗതി പരമാവധി ഉപയോഗിച്ച് ഭക്തർക്ക് കുറച്ച് സൗകര്യങ്ങളൊരുക്കാം.
അങ്ങനെയാണെങ്കിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ മൊല്ലാക്കാമാരുടെ നെഞ്ചത്തു കേറുന്നതിന് ഒരു അറുതിയുണ്ടാവുമെന്ന് കരുതുന്നു.