കഥകളി പ്രതിഭകളെ ആദരിച്ചു
Posted by കറുത്തേടം | Labels: ചിത്രങ്ങള്‍, പലവക, വാര്‍ത്ത | Posted On Wednesday, January 6, 2010 at 9:33 PM
ആസ്വാദക സദസ്സിന്റെ നിറസാന്നിധ്യത്തില്‍ കഥകളി കലാപ്രതിഭകളെ ആദരിച്ചു. അനുമോദന സമ്മേളനം പെരിന്തല്‍മണ്ണ എം എല്‍ എ വി ശശികുമാര്‍ ഉല്‍ഘാടനം ചെയ്തു. യോഗക്ഷേമസഭ മുന്‍ സംസ്ഥാന വനിതാ പ്രസിഡന്റ് പാര്‍വതി അന്തര്‍ജനത്തിന്റെ ഷഷ്ടിപൂര്‍ത്തിയോട് അനുബന്ധിച്ച് നടന്ന യോഗത്തില്‍ താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ എം എസ് തങ്ങള്‍ ആധ്യക്ഷം വഹിച്ചു. ആള് ഇന്ത്യ ബ്രാഹ്മണ ഫെഡറെഷന് സോണല്‍ ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന് നമ്പൂതിരി, യോഗക്ഷേമ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം പരമേശ്വരന് നമ്പൂതിരി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
കഥകളി കലാകാരന്മാരായ കലാമണ്ഡലം കേശവന് നമ്പൂതിരി, പരിയാനംപറ്റ ദിവാകരന്, ചെണ്ട വിദഗ്ദന് വാഴേങ്കട കൃഷ്ണദാസ് എന്നിവരെ കറുത്തേടത്തു പുലാക്കാട്ടു ശ്രീകുമാരന്‍ നമ്പൂതിരി മെമ്മോറിയല്‍ ട്രസ്റ്റ് വക പൊന്നാടയും കീര്‍ത്തി ഫലകവും നല്കി ആദരിച്ചു. തുടര്‍ന്ന് സന്താനഗോപാലം, നരകാസുരവധം കഥകളിയും ഉണ്ടായിരുന്നു.
വളരെ ആവശ്യം തന്നെയാണ്.....പലർക്കും ഇപ്പോഴും വേണ്ടത്ര അംഗീകാരം കിട്ടുന്നില്ലെന്നു തോന്നുന്നു
Erakkadan... Its True..
http://week.manoramaonline.com/cgi-bin/MMOnline.DLL/portal/localContentView.do?district=Kasargod&contentId=6492200&programId=1079897613&tabId=0&BV_ID=@@@