അഴിമതി തടയുക - അണ്ണാ ഹസാരെക്കൊപ്പം ഒരു ദിവസം

Posted by കറുത്തേടം | Labels: , | Posted On Sunday, December 11, 2011 at 5:51 AM

ന്യൂ ഡല്‍ഹി : അണ്ണാ ഹസാരെയുടെ ഒരു ദിവസ ഉപവാസ സമരം ജന്തര്‍ മന്തറില്‍ അവസാനിച്ചു. ആയിരക്കണക്കിന് ആളുകളുടെയും ഒരുപാട് പത്ര മാധ്യമ പ്രവര്‍ത്തകരുടെയും ബീ ജെ പീ, സീ പീ എം, തെലുഗ് ദേശം, ബിജു ജനത ദാല്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെയും സാന്നിധ്യം ശ്രദ്ധേയമായി.
 പ്രധാനമന്ത്രി ഉള്‍പ്പെടെ പാര്‍ലമെന്റിലും സര്‍ക്കാരിലും ഉള്ള ഓരോ വ്യക്തിയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന് ബി ജെ പി നേതാവ് അരുണ്‍ ജൈറ്റ്ലി അഭിപ്രായപ്പെട്ടു. സീ ബീ ഐയുടെ നിയന്ത്രണം ലോക്പാലിനു നല്‍കണം. പാര്‍ലമെന്റു ജനങ്ങള്‍ക്ക്‌ നല്‍കിയ ഉറപ്പു ലംഘിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അഴിമതിക്കെതിരെയുള്ള ജനമുന്നേറ്റത്തെ തടയാന്‍ മന്ത്രി കപില്‍ സിബലിന് കഴിയില്ലെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കെജ്‌രിവാള്‍. അണ്ണ ഹസാരെ ഉപവാസം നടത്തുന്ന ജന്തര്‍മന്തറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. .ബി.ഐയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കിരണ്‍ ബേദി ആവശ്യപ്പെട്ടു. ഇതിനിടയിലും മുല്ലപെരിയാരില്‍ പുതിയ ഡാമിന് വേണ്ടിയുള്ള ഉപവാസ സമരം ശ്രദ്ധിക്കപ്പെട്ടു.

Comments:

There are 0 comments for അഴിമതി തടയുക - അണ്ണാ ഹസാരെക്കൊപ്പം ഒരു ദിവസം

Post a Comment