നാം സുരക്ഷിതരാണോ?
Posted by കറുത്തേടം | Labels: പ്രതികരണം, സാമൂഹികം | Posted On Friday, December 9, 2011 at 9:17 AM
കല്‍ക്കട്ടയിലെ ആസ്പത്രി കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തം നാം എത്ര സുരക്ഷിതരാണ് എന്നതിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത്. രോഗികള്‍ ഉള്‍പ്പെടെ ഒരുപാട് പേരുടെ ജീവന്‍ കവര്‍ന്നു മറ്റൊരു ദുരന്തം കൂടി. എല്ലാ സൌകര്യങ്ങളും ഉണ്ടെങ്കിലും ഒന്നും ഉപയോഗിക്കാന്‍ കഴിയാത്ത ഒരു അവസ്ഥാവിശേഷം. നമുക്കും ഉണ്ട് പോലീസും ഫയര്‍ ഫോര്സും എന്നാല്‍ ഇതെല്ലാം ജനങ്ങള്‍ക്ക് ഉപകരിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ പറയാനാകില്ല. രോഗത്തിന് ശമനം വരുത്താന്‍ ആസ്പത്രിയില്‍ പോയവര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഓരോ കെട്ടിടവും ഉണ്ടാക്കുമ്പോള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തു കടക്കാനുള്ള എമര്‍ജെന്‍സി എക്സിറ്റ് തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കാന്‍ ഭരണ കൂടങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും അതൊന്നും പാലിക്കാതെ കൈക്കൂലി നല്‍കി അന്ഗീകരിപ്പിക്കുന്ന ഒരു തന്ത്രമാണ് പയറ്റി കൊണ്ടിരിക്കുന്നത്. അതേ മാതിരി അത്യാവശ്യ ഘട്ടങ്ങളില്‍ ഫയര്‍ ഫോര്‍സ് പ്രവര്‍ത്തകര്‍ക്ക് കയറി ചെല്ലാനും വെള്ളം എത്തിക്കാനും ഉള്ള സൌകര്യങ്ങള്‍ എല്ലാ കെട്ടിടങ്ങള്‍ക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഓരോ അപകടങ്ങള്‍ വരുമ്പോഴും സഹായധനം വിതരണം ചെയ്യുക എന്ന ചടങ്ങിനപ്പുറം ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല...

Post a Comment