നാണക്കേടായി കേരളമേ..
Posted by കറുത്തേടം | Labels: നിരൂപണം, ലേഖനം, സാമൂഹികം | Posted On Thursday, December 22, 2011 at 8:00 AM
അവസാനം അവരും നമ്മെ തള്ളിപ്പറഞ്ഞു..പുതിയ ഡാം വേണ്ട..ജീവിച്ചാല്‍മതി..തമിഴ്നാട്ടിലെ നമ്മുടെ മലയാളി സമൂഹം ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.. പുതിയ ഡാം വേണ്ട. കേരളത്തിലെ ഭരണകര്‍ത്താക്കള്‍ നമ്മുടെ വില കളഞ്ഞെന്ന് മാത്രമല്ല നമ്മുടെ ജീവിതവും അതിര്‍ത്തിക്കപ്പുറത്തുള്ള നമ്മുടെ മലയാളികളുടെ ജീവിതവും ദുസ്സഹമാക്കി.
നയതന്ത്രപരമായ നമ്മുടെ സര്‍ക്കാരിന്റെ വന്‍ പരാജയം. തികച്ചും അത്യാവശ്യവും എന്നാല്‍ വളരെ പെട്ടെന്ന് വേണ്ട ഒരു പരിഹാരത്തിന് വേണ്ടിയും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദാഹിച്ച സമൂഹത്തിനു ഒരു പരിഹാരം കിട്ടിയില്ലെന്ന് മാത്രമല്ല അതുകൊണ്ട് ധാരാളം ദുരിതവും അനുഭവിക്കേണ്ടി വന്നവരാണ് നാം മലയാളികള്‍ എവിടെയാണ് നമുക്ക് പിഴച്ചത്? നയതന്ത്രത്തിലോ അതോ വാക്കിലോ? അതോ പ്രവര്‍ത്തനത്തിലോ? ശരിക്കും എല്ലാ തരത്തിലും നാം പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യമായി നമ്മുടെ ശക്തിയെ കുറിച്ച് സംസാരിക്കാം. പിന്നെ നഷ്ടങ്ങള്‍...
അടുത്ത പ്രധാനമന്ത്രിയാവാന്‍ സാധ്യതയില്‍ ഉള്ള ഒരു വ്യക്തി നയിക്കുന്ന പാര്‍ട്ടി ആണ് ഇന്ന് കേരളം ഭരിക്കുന്നത്. കേന്ദ്ര മന്ത്രി സഭയില്‍ കേരളത്തിന് ഇത്രയധികം സ്വാധീനം ചെലുത്താനുള്ള ഒരു സമയം ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ എടുക്കാവുന്ന ഒരു അപകടം തടുക്കാന്‍ കേന്ദ്രത്തിനു ബാധ്യതയുണ്ട് എന്ന വസ്തുത. കേരളം ഭരിക്കുന്ന അതെ പാര്‍ട്ടി കേന്ദ്രത്തില്‍ ഭരിക്കുന്നു. തമിഴ്നാട്ടിലെ ഭരിക്കുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ എതിരാണ്.
മുകളില്‍ പറഞ്ഞ നമ്മുടെ ശക്തിയൊന്നും ഉപയോഗിക്കാനാവാതെ നാണം കേട്ട ഒരവസ്ഥയിലേക്കു നമ്മളെ തള്ളി വിട്ടത് ആരാണ്? ജീവിക്കാന്‍ ഉള്ള അവകാശം വേണമെന്ന് പറഞ്ഞ ജനങ്ങളോ? അതോ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കണം എന്ന് തലപുകഞ്ഞു ചിന്തിച്ചു അവസാനം സത്യാഗ്രഹത്തിന് വന്ന നമ്മുടെ കേരള നേതാക്കളോ? ഇതില്‍ കേരളത്തിന് മാത്രമാണ് നഷ്ടം. ശബരിമല തീര്‍ഥാടനം മുഖേന കിട്ടികൊണ്ടിരിക്കുന്ന ബിസിനസ് മുഴുവനും ഇല്ലാതായി.. പച്ചക്കറി വരാതെയായി.. മറുനാട്ടിലുള്ള മലയാളിയുടെ ജീവനും സ്വത്തിനും ഒരു ഗാരന്റിയും ഇല്ലാതായി.. KSRTC നഷ്ടത്തിലായി. കേരളത്തില്‍ തമിഴ്നാടുകാരെ പീഡിപ്പിക്കുന്നു തുടങ്ങിയ ചീത്തപ്പേര്.. ഈ സമരം വഴി മുതലെടുപ്പ് നടത്തിയവര്‍ ഏറെയാണ് താനും..ശബരിമല തീര്‍ഥാടനം തുടങ്ങിയ കാര്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവോ എന്നും സംശയത്തിന്റെ നിഴലിലാണ്....

The mullapperiyaar issue is going away from the core issue. Kerala chief told water for Tamilandu life for kerala. But this issue makes lot of loss to kerala...
നമ്മള് പറഞ്ഞ പറഞ്ഞു വഷളാക്കാതിരുന്നാല്‍ മതി